നമുക്കതെല്ലാം ശീലമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തോട് ആവും വിധമെല്ലാം പൊരുത്തപ്പെടാൻ അങ്ങേയറ്റം ഒരുക്കമാണു നമ്മൾ. അങ്ങനെയൊക്കെയേ സാധിക്കൂ എന്നു വിശ്വസിക്കാനും അങ്ങനെ കരുതി ആശ്വസിക്കാനും തയ്യാറാണു നമ്മൾ. കാരണം – നമ്മൾ അതൊക്കെ മാത്രമേ കണ്ടിട്ടുള്ളൂ. അതിനപ്പുറത്തേയ്ക്കു പലതും സാദ്ധ്യമാണെന്ന് ആരും നമുക്കിതുവരെ കാണിച്ചു തന്നിട്ടില്ല.
.
തിരുവനന്തപുരം നിവാസികൾക്കും, അല്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയിട്ടുള്ള ആളുകള്ക്കും കഴക്കൂട്ടം ബൈപ്പാസ് റോഡ് സുപരിചിതമാണല്ലോ.കഴക്കൂട്ടം ബൈപാസിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണോ? ഇപ്പോളും സഞ്ചരിക്കാറുള്ളയാളാണോ? കാലങ്ങളായി ഒരേമട്ടിൽ കിടന്നിരുന്ന പാത ഇപ്പോൾ കാണെക്കാണെ വികസിച്ചു വരുന്ന കാഴ്ച താങ്കളെ ആഹ്ലാദിപ്പിക്കുന്നുണ്ടോ?
.
ഉവ്വെങ്കിൽ – മുപ്പതിൽപ്പരം വർഷമായി മുടങ്ങിക്കിടന്നിരുന്ന ബൈപാസ് വികസനം ഇപ്പോൾ പെട്ടെന്നെങ്ങനെയാണു പൊട്ടിമുളച്ചത് എന്നു താങ്കൾ ചിന്തിച്ചിട്ടുണ്ടോ? എവിടെയോ എന്തോ ഒരു മാറ്റം വന്നപ്പോളാണതു സംഭവിച്ചത് എന്ന് ഉറപ്പായിരിക്കെ – എന്തായിരിക്കും ആ മാറ്റം എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
.
നമ്മുടെ എം.പി.യായ ശ്രീ. ശശി തരൂർ നടത്തിയ ചില പരിശ്രമങ്ങൾ എന്തുകൊണ്ടാണു മുമ്പൊന്നും വിജയിക്കാതിരുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം അഞ്ചുവർഷക്കാലം ഭരണപക്ഷത്തെ ഏം.പി.മാത്രമല്ല – കുറേക്കാലം കേന്ദ്രമന്ത്രിതന്നെ ആയിരുന്നിട്ടു കൂടി നടപ്പാക്കിയെടുക്കാൻ സാധിക്കാതിരുന്ന ഒരു കാര്യം ഇപ്പോൾ എങ്ങനെ സാദ്ധ്യമായി എന്നു ചിന്തിച്ചിട്ടുണ്ടോ?
.
അതിന്റെ പിന്നിൽ ഒരു അത്ഭുതം നടന്നിട്ടുണ്ടാവണം. തീർച്ചയല്ലേ? എന്തായിരിക്കും ആ രഹസ്യം?
.
അതിന്റെ പിന്നിലെ മാജിക് എന്താണെന്നു .മനസ്സിലാകണമെങ്കിൽ ആദ്യം മറ്റൊരാളെക്കുറിച്ചു മനസ്സിലാക്കണം. രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തിൽ “അതിശീഘ്രം” തീരുമാനങ്ങളെടുത്തു നടപ്പാക്കുന്ന ഒരു അത്ഭുതമനുഷ്യനുണ്ട്. അദ്ദേഹത്തെ പരിചയപ്പെടണം. അതാണ് സാക്ഷാൽ നിതിൻ ഗഡ്കരി. കേന്ദ്ര റോഡ്/ഹൈവേ ഗതാഗതവകുപ്പുമന്ത്രി. അദ്ദേഹത്തിന്റെ കയ്യിൽ അധികാരമെത്തിയതോടെയാണ് കാര്യങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ കീഴ്മേൽ മറിഞ്ഞുപോയത്.
.
ഇതിൽ, “അതിശീഘ്രം” എന്ന വാക്കാണ് അടിവരയിട്ടു തന്നെ പറയേണ്ടത്. അതു സാക്ഷ്യപ്പെടുത്തുന്ന ചില സംഭവങ്ങളാണ് കഴിഞ്ഞയിടെ കഴക്കൂട്ടത്തു വച്ചു നടന്നത്. ബൈപാസ് വികസനപ്രവർത്തനങ്ങളുടെ ഉത്ഘാടനസമ്മേളനമായിരുന്നു വേദി.
.
അന്ന്, ചടങ്ങിൽ സന്നിഹിതനായിരുന്ന ബി.ജെ.പി.യുടെ അന്നത്തെ സംസ്ഥാനാദ്ധ്യക്ഷൻ ശ്രീ. വി.മുരളീധരൻ, ബൈപാസ് നാലുവരിയാക്കുന്നതിനു നന്ദിയറിയിച്ചതിനൊപ്പം – ചില അനുബന്ധപ്രവർത്തനങ്ങളുടെ ആവശ്യകതയേക്കുറിച്ചു കൂടി സൂചിപ്പിച്ചു. ടെക്നോപാർക്കിലേയ്ക്കും പുറത്തേയ്ക്കുമുള്ള വാഹനങ്ങളുടെ ഒഴുക്ക് ബൈപാസിൽ വലിയ തിരക്കു സൃഷ്ടിക്കുന്നു. അവിടെ ഒരു അണ്ടർപാസ് നിർമ്മിച്ച് ഗതാഗതം സുഗമമാക്കണം. അതായിരുന്നു പ്രധാനപ്പെട്ടത്.
.
“ആയിക്കൊള്ളട്ടെ!” – അനുവാദം വരുന്നതിന് അല്പം പോലും വൈകിയില്ല. അതേ ചടങ്ങിൽ വച്ചു തന്നെ ഗഡ്കരിയുടെ വക ഉടൻ പ്രഖ്യാപനം! അവിടെ വച്ചു തന്നെ അധികമായി തുകയും നീക്കിവച്ചതു പ്രഖ്യാപിക്കപ്പെട്ടു.
.
ടെക്കികൾക്കും ടെക്നോപാർക്കിനുമുന്നിലൂടെ സഞ്ചരിക്കുന്നവർക്കും അങ്ങേയറ്റം ആഹ്ലാദകരമായ പ്രഖ്യാപനമായിരുന്നു അത്. പക്ഷേ, കാര്യവട്ടം വഴി കടന്നുപോകുന്നവർ അപ്പോഴും അവർ നിരാശ്ശപ്പെട്ടു കാരണം – അവർക്കു കഴക്കൂട്ടം ജംഗ്ഷനിലെ കുരുക്കു കടക്കാതെ കൊല്ലം ഭാഗത്തേയ്ക്കു പോകാനാവില്ല. മാത്രവുമല്ല – ബൈപാസ് വികസിച്ചു വരുമ്പോൾ സത്യത്തിൽ കഴക്കൂട്ടം ജംഗ്ഷനിലെ കുരുക്ക് കൂടുതൽ മുറുകുകയേയുള്ളൂ.
.
മന്ത്രിയ്ക്കു കൈമാറിയ നിവേദനത്തിലെ അടുത്ത ആവശ്യവും പരസ്യമായി ഉന്നയിക്കപ്പെട്ടു. കഴക്കൂട്ടത്ത് ഒരു ഓവർബ്രിഡ്ജ് അനുവദിച്ചു കിട്ടിയാൽ നന്നായിരുന്നു. പരമാവധി വന്നാൽ “പരിഗണിക്കാം” എന്നു പറയുമെന്നു പ്രതീക്ഷിച്ചിരിക്കുന്നവരെ സന്തോഷിപ്പിച്ചു കൊണ്ട് ഗഡ്കരിയുടെ മറുപടിയും വന്നു. “ആയിക്കൊള്ളട്ടെ!”. ഉടൻ പ്രഖ്യാപനം! അവിടെ വച്ചു തന്നെ അധികമായി തുകയും നീക്കിവച്ചതു പ്രഖ്യാപിക്കപ്പെട്ടു! മുംബൈയിലെ സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിലേതിനു സമാനമായ കൂറ്റൻ ഡബിൾഡക്കർ ഫ്ലൈഓവർ! കേരളത്തിൽ അത്തരത്തിലുള്ള ആദ്യത്തെ നിർമ്മിതി!
.
അതിവേഗത്തിൽ തീരുമാനങ്ങളെടുത്തു നടപ്പാക്കുന്ന ഗഡ്കരിയുടെ ശൈലി കണ്ട് തിരുവനന്തപുരത്തുകാർ അത്ഭുതം കൂറിയപ്പോൾ അയൽജില്ലക്കാരായ കൊല്ലംകാർ ഊറിച്ചിരിച്ചിട്ടുണ്ടാവണം. അവർക്ക് അദ്ദേഹത്തെ നേരത്തെ അറിയാം. കുറച്ചുകാലം മുമ്പ് കൊല്ലം ബൈപാസ് ഉത്ഘാടനം ചെയ്തിട്ടു പോയതേയുള്ളു അദ്ദേഹം. കാലങ്ങളായി കടലാസിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന അതേ കൊല്ലം ബൈപാസ്!
.
അല്പം കൂടി വടക്കോട്ടു പോയാൽ – ആലപ്പുഴ ജില്ലക്കാർക്കാണെങ്കിൽ – അത്രകൂടി അതിശയമില്ല. കാരണം, അനക്കമറ്റു കിടന്നിരുന്ന ആലപ്പുഴ ബൈപാസിനു ഗഡ്കരിയിലൂടെ ശാപമോക്ഷം കിട്ടിയതു നേരിട്ടു കണ്ട് അറിയുന്നവരാണവർ. മലയാളികൾ ഏതാണ്ട് ഉപേക്ഷിച്ച മട്ടിൽ ഇട്ടിരുന്ന സകല ബൈപാസുകളും ഇപ്പോൾ ഒന്നൊന്നായി യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
.
എല്ലാ മേഖലകളിലും ഉയർച്ചയും വളർച്ചയും നേടാതെ നമ്മുടെ രാജ്യത്തെ ലോകരാജ്യങ്ങളുടെ തലപ്പത്തെത്തിക്കുക എന്ന പ്രത്യയശാസ്ത്രപരമായ ലക്ഷ്യം നേടാനാവില്ല എന്നതിനാൽ ഇതൊക്കെ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ നയപരമായ തീരുമാനങ്ങൾ മാത്രമാണെന്നു കരുതുന്നവരുണ്ട്. എന്നാൽ ഇക്കാര്യത്തിലെല്ലാം ഗഡ്കരിയുടെ വ്യക്തിപരമായ സംഭാവനകൾ കൂടി കാണാതിരിക്കുന്നതു ശരിയല്ല. അദ്ദേഹത്തിനു റോഡുവികസനം ഒരു ‘ഹര’മാണെന്നു പറയുന്നവരുണ്ട്. അദ്ദേഹം ഇതെല്ലാം അങ്ങേയറ്റം ആസ്വദിക്കുകയാണ്. പദ്ധതികളുടെ എണ്ണത്തിൽ മാത്രമല്ല – നടത്തിപ്പിന്റെ വേഗത്തിലും അദ്ദേഹം കണിശക്കാരനാണ്. ഓരോ ദിവസവും ഇത്രകിലോമീറ്റർ വീതം അധികം റോഡു നിർമ്മാണം പൂർത്തിയാക്കിയിരിക്കണം എന്നു ലക്ഷ്യം വയ്ക്കുകയും അതു കാർക്കശ്യത്തോടെ ഉറപ്പു വരുത്തുകയും ചെയ്യാറുണ്ട് അദ്ദേഹം.
.
മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നപ്പോൾ നടത്തിയ റെക്കോർഡുവേഗത്തിലുള്ള റോഡുനിർമ്മാണമാണ് കേന്ദ്രത്തിലും അതേ വകുപ്പിലേയ്ക്ക് അദ്ദേഹത്തെ പരിഗണിക്കാൻ ഇടയാക്കിയത്. അന്ന് സംസ്ഥാനപാതകളും ഇപ്പോൾ ദേശീയപാതകളും ശരവേഗത്തിൽ പുർത്തിയാക്കുന്നതു കൊണ്ടൊന്നും മതിവരാഞ്ഞിട്ടാവണം – അദ്ദേഹമിപ്പോൾ അടുത്ത തലത്തിലേയ്ക്കു കൂടി കടന്നിരിക്കുകയാണെന്നു പറയാം. അടുത്തയിടെ പാർലമെന്റിൽ നടത്തിയ അമ്പരപ്പിക്കുന്ന ചില പ്രഖ്യാപനങ്ങൾ അതാണു സൂചിപ്പിക്കുന്നത്.
.
വടക്കുകിഴക്കൻ മേഖലയിലെ ഏഴു സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിച്ച് നടത്താൻ പോകുന്ന ചില റോഡ് വികസനപദ്ധതികളുടെ വിശദാംശങ്ങളായിരുന്നു അത്. ബംഗ്ലാദേശ്, ബർമ്മ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായി ഹൈവേ നിർമാണത്തിനു കരാർ ഒപ്പിട്ടിരിക്കുന്നു. ഇന്ത്യയിൽ നിന്ന് തായ്ലാൻഡിലേയ്ക്കു വരെ പുതിയ ഹൈവേ വരുന്നുവത്രേ! ഡൽഹിയിൽ നിന്നു ബാങ്കോക്കിലേയ്ക്ക് കാറിൽ സഞ്ചരിക്കാവുന്ന അവസ്ഥ! ഇതൊന്നും പോരാഞ്ഞ് ഇങ്ങു തെക്ക് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കരമാർഗ്ഗം ബന്ധിപ്പിക്കപ്പെടാൻ പോകുന്നു! ആയിരക്കണക്കിനു കോടി രൂപയുടെ പടുകൂറ്റൻ പദ്ധതി വരുന്നു!
.
വലിയ പാലങ്ങളും ടണലുകളുമെല്ലാം ഉൾപ്പെടുന്ന വമ്പൻ നിർമ്മിതി സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായിട്ടുണ്ട്. വിനോദസഞ്ചാര / വ്യാപാര മേഖലകളിൽ ലക്ഷക്കണക്കിനു കോടി രൂപയുടെ നേട്ടമാണു പ്രതീക്ഷിക്കുന്നത്.
.
ശരി – അതൊക്കെ ഒരു നിമിഷം അവിടെ നിൽക്കട്ടെ. ഇനി നമുക്ക് ‘ഗഡ്കരി’യുടെ മാന്ത്രികത വിട്ടിട്ട് നമുക്കൊക്കെ കൂടുതൽ പരിചിതമായ ‘ഗട്ടറു’കളിലേയ്ക്കു വരാം. മേൽപ്പറഞ്ഞ മട്ടിലുള്ള റോഡുവികസനമൊക്കെ സാദ്ധ്യമാണെന്നു കരുതുന്നതു പോയിട്ട് അത്തരം പദ്ധതികളൊക്കെയൊന്നു സങ്കൽപ്പിക്കാനെങ്കിലും നമുക്കൊക്കെ ഇതുവരെ സാധിച്ചിരുന്നോ എന്നു ചിന്തിച്ചു നോക്കുക. നമ്മുടെ കേരളത്തിൽ നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങൾ നമ്മളെയതിനൊക്കെ അനുവദിച്ചിരുന്നോ എന്നും ചിന്തിച്ചു നോക്കുക.
.
ആറ്റിങ്ങൽ ഭാഗത്ത് ഒരു ബൈപാസ് വന്നു കാണുക എന്നത് ആയുഷ്കാലത്ത് നടപ്പില്ലെന്നുണ്ടെങ്കിലും അംഗീകരിക്കാൻ വിമുഖതയില്ലാത്തവരാണു നമ്മൾ.

കഴിഞ്ഞതു കഴിഞ്ഞു. അടുത്ത തലമുറയും അങ്ങനെ തന്നെയൊക്കെ അനുഭവിച്ചുകൊള്ളണം എന്നു നമ്മൾ ശാഠ്യം പിടിക്കുക കൂടി ചെയ്യേണ്ടതുണ്ടോ എന്നതാണിപ്പോൾ ഉയരുന്ന ചോദ്യം. നമ്മളെയെല്ലാം പിടിച്ചുലയ്ക്കേണ്ട ഒരു ചോദ്യം. വരുംതലമുറയേക്കുറിച്ചു കരുതലുള്ള ഓരോരുത്തരുടേയും ഉറക്കം നഷ്ടപ്പെടുത്തേണ്ട ചോദ്യം.
.
മാറണം. നമ്മുടെ നാടും മാറണം. നമ്മുടെ നാടിനെ ഭരിക്കുന്നവർ മാറണം. മാറാൻ തയ്യാറില്ലാത്തവരെ നമ്മൾ മാറ്റണം.
.
അധികാരത്തിലിരിക്കുമ്പോളും സമരം നടത്താനുള്ള അവകാശപ്രഖ്യാപനവുമായി ചില കൂട്ടർ! അവസരം കിട്ടുമ്പോളെല്ലാം അഴിമതിയിൽ മുങ്ങിക്കുളിക്കാനായി അപ്പുറത്തു ചില കൂട്ടർ! അഞ്ചുകൊല്ലം കൂടുന്തോറും അവരെ പരസ്പരം മാറ്റി മാറ്റി അനേകം തവണ നാം പരീക്ഷിച്ചു നോക്കിയതാണ്. ഇനിയൊരു മാറ്റം അനിവാര്യമാണ്. – ഇതുവരെയുള്ള നമ്മുടെ രാഷ്ട്രീയപക്ഷചിന്തകൾ മാറ്റി വച്ചുകൊണ്ട് നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കി നാം ഒരുമിച്ചേ മതിയാകൂ.